കൽപ്പറ്റ: സന്യാസ സഭയിൽനിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയിൽ വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങൾ. സന്യാസ ജീവിതം ആരംഭിച്ച ശേഷം നാലു തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥയിൽ ലൂസി കളപ്പുരപറയുന്നു. മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തിയാണ് വൈദികർ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചത്. മഠത്തിൽ കഴിയുന്ന ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയിൽ പറയുന്നുണ്ട്. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു. പീഡനക്കേസിൽ പ്രതിയായ ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും ആത്മകഥയിൽ പറയുന്നു. താൽപര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാൻ സഭ അനുവദിക്കണം. ദുർബലരായ കന്യാസ്ത്രീകൾക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്വഴക്കങ്ങൾ മാറ്റുകയാണ് വേണ്ടത്. വൈദിക മുറികൾ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ ഉൾക്കൊള്ളണമെന്നും സിസ്റ്റർ ലൂസി പറയുന്നു. Content Highlights:Sister Lucy Kalappura's autobiography alleges sexual abuse against priests
from mathrubhumi.latestnews.rssfeed https://ift.tt/2YbGSD2
via IFTTT
0 അഭിപ്രായങ്ങള്‍