ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരായിരിക്കും?. ഈ ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉയർന്ന വന്നേക്കാം. എന്നാൽ, ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന താരം ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഇന്ത്യൻ നായകൻ വിരാട് കോലി. കഴിഞ്ഞ പത്തുവർഷത്തെ (2010-2019) കണക്കുകൾ പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കൂടുതൽ റൺസ്, സെഞ്ചുറി, ഫിഫ്റ്റി, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് എന്നിങ്ങനെയുള്ള കണക്കുകളിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് 31-കാരൻ. കൂടുതൽ റൺസ് 11,125 റൺസാണ് കോലി ഈ കാലയളവിൽ നേടിയത്. 60.79 റൺസാണ് ശരാശരി. 8249 റൺസെടുത്ത ഇന്ത്യയുടെ രോഹിത് ശർമയാണ് ഈ പട്ടികയിൽ രണ്ടാമത്. ഹാഷിം അംല (7265), എ.ബി. ഡിവില്ലിയേഴ്സ് (6485) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. കൂടുതൽ സെഞ്ചുറികളും ഫിഫ്റ്റികളും കോലിയുടെ പേരിലാണ്. ഈ കാലയളവിൽ 42 സെഞ്ചുറികളും 50 അർധസെഞ്ചുറികളും നേടി. 1038 ഫോറടിച്ച് കൂടുതൽ ഫോറുകളുടെ പട്ടികയിലും ഇന്ത്യൻ നായകൻ മുന്നിലെത്തി. കൂടുതൽ ക്യാച്ച് ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും കോലി പുലിയാണ്. 117 ക്യാച്ചുകളാണ് ഇന്ത്യൻ താരം കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈപിടിയിലൊതുക്കിയത്. 87 ക്യാച്ചെടുത്ത ന്യൂസീലൻഡിന്റെ റോസ് ടെയ്ലറാണ് പട്ടികയിൽ രണ്ടാമത്. മാൻ ഓഫ് ദ മാച്ചുകളും സീരീസുകളും കൂടുതൽ മാൻ ഓഫ് ദ മാച്ച അവാർഡുകളും സീരീസ് അവാർഡുകളും കോലിയാണ് സ്വന്തമാക്കിയത്. 35 മാൻ ഓഫ് ദ മാച്ച് അവാർഡ് സ്വന്തമാക്കിയപ്പോൾ ഏഴ് തവണ മാൻ ഓഫ് ദ സീരീസ് നേടി. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിലാണ് മാൻ ഓഫ് ദ മാച്ച് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 21 തവണ കളിയിലെ താരമായി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയ്ക്ക് ആറ് മാൻ ഓഫ് ദ സീരീസ് അവാർഡുകളുണ്ട്. രോഹിത് ശർമയും കെയ്ൻ വില്യംസണും അഞ്ച് തവണ വീതം പരമ്പരയുടെ താരമായി. കൂടുതൽ മത്സരം പത്ത് വർഷത്തിനിടെ കൂടുതൽ ഏകദിനം കളിച്ചതും കോലിയാണ്. 227 ഏകദിനം കളിച്ചു. 196 ഏകദിനം വീതം കളിച്ച എം.എസ്. ധോനിയും ഏയ്ഞ്ചലോ മാത്യൂസുമാണ് പട്ടികയിൽ രണ്ടാമത്. Content Highlights: Virat Kohli, Player of the decade
from mathrubhumi.latestnews.rssfeed https://ift.tt/2sTEQvK
via IFTTT
0 അഭിപ്രായങ്ങള്‍