ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സേംഗറിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് ഇരയുടെ കുടുംബം. വധശിക്ഷ നൽകിയിരുന്നെങ്കിൽ തങ്ങൾക്ക് സുരക്ഷിതബോധത്തോടെ കഴിയാമായിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. “സേംഗറിന് വധശിക്ഷ നൽകിയിരുന്നെങ്കിൽ ഞങ്ങൾക്ക് നീതി പൂർണമായി ലഭിക്കുമായിരുന്നു. സേംഗർ ജയിലിൽ കഴിയുമ്പോഴും ഞങ്ങൾ ഭയന്ന് കഴിയേണ്ടിവരും. അയാൾ പുറത്തുവന്നാൽ ഞങ്ങളെ ഇല്ലാതാക്കും” -സഹോദരി പറഞ്ഞു. തങ്ങൾക്ക് നീതി ലഭിക്കാൻ വൈകിയെന്നും അവർ കുറ്റപ്പെടുത്തി. യഥാസമയം നീതി ലഭിച്ചിരുന്നെങ്കിൽ സമാനമായ അതിക്രമങ്ങൾ ഉണ്ടാകുന്നത് തടയാമായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു. നീതിതേടി സഹോദരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നു. നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നും അവർ പറഞ്ഞു. ഉന്നാവ് മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവാണ് സേംഗർ. ബി.ജെ.പി.യിൽനിന്ന് അടുത്തിടെ പുറത്താക്കിയെങ്കിലും പ്രാദേശികനേതാക്കൾ സേംഗറിന്റെ അടുപ്പക്കാരാണ്. Content Highlights:MLA Kuldeep Singh Sengar gets jail for life for raping Unnao minor
from mathrubhumi.latestnews.rssfeed https://ift.tt/38WAi8i
via IFTTT
0 അഭിപ്രായങ്ങള്‍