ന്യൂഡൽഹി:ഉന്നാവ് ബലാത്സംഗക്കേസിൽ പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ മരണംവരെ തടവ് വിധിച്ചതുകേട്ട് പ്രതി കുൽദീപ് സിങ് സേംഗർ പൊട്ടിക്കരഞ്ഞു. കേസിൽ കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച ജഡ്ജി പ്രഖ്യാപിച്ചപ്പോഴും സേംഗർ തീസ് ഹസാരി കോടതിമുറിയിൽ പൊട്ടിക്കരഞ്ഞിരുന്നു. വിധി പ്രഖ്യാപനം കേൾക്കാൻ സേംഗറിന്റെ മകളും സഹോദരിയും എത്തിയിരുന്നു. ഇവർക്കും സങ്കടം അടക്കാനായില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ ഇന്നലെയാണ്എം.എൽ.എ. കുൽദീപ് സിങ് സേംഗർക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചത്. തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ ഉത്തരവിട്ടിരുന്നു. തടവിനു ശിക്ഷിച്ചതോടെ സേംഗറിന് എം.എൽ.എ. സ്ഥാനം നഷ്ടപ്പെടും. പിഴത്തുകയിൽനിന്ന് 10 ലക്ഷം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് വിധിയിൽ നിർദേശിച്ചു. ശേഷിക്കുന്ന 15 ലക്ഷം രൂപ കോടതിച്ചെലവായി ഉത്തർപ്രദേശ് സർക്കാരിനു നൽകണം. ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കിൽ സംസ്ഥാനസർക്കാരിന് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത് തുകയീടാക്കാം. ഡൽഹിയിൽ വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടിക്ക് ഉത്തർപ്രദേശ് സർക്കാർ 2019 ഡിസംബർ ഒന്നുമുതൽ 2020 നവംബർ 30 വരെ വാടകയിനത്തിൽ മാസം 15,000 രൂപ നൽകണം. ശിക്ഷ ലഘൂകരിക്കുന്നതിന് ഒരു സാഹചര്യവും കാണുന്നില്ലെന്ന് കോടതി പറഞ്ഞു.ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തെ പ്രതി വഞ്ചിച്ചു. കുറ്റകൃത്യത്തിനുശേഷം പെൺകുട്ടിയെയും കുടുംബത്തെയും നിശ്ശബ്ദരാക്കാൻ പ്രതി എല്ലാവിധ ശ്രമവും നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. Content Highlights:Unnao rape case, Sengar get life long sentence
from mathrubhumi.latestnews.rssfeed https://ift.tt/34HHQIN
via IFTTT
0 അഭിപ്രായങ്ങള്‍