ഇ വാർത്ത | evartha
സോണിയ ഗാന്ധി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു; നിർമല സീതാരാമൻ

പൗരത്വ ഭേഗഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കോന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍പറഞ്ഞു. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച് തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുക യാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു. വേറിട്ട ശബ്ദങ്ങളെ ബിജെപി അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യത്തില്‍ ഇത് സ്വീകരിക്കാനാകില്ലെന്നും സോണിയ പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/36Y2w0F
via IFTTT
0 അഭിപ്രായങ്ങള്‍