ബലാത്സംഗ പരിശോധനയ്ക്കായി എത്ര ആശുപത്രികളില്‍ മെഡിക്കല്‍ കിറ്റുണ്ട്; ചോദ്യവുമായി സുപ്രീം കോടതി

ബലാത്സംഗത്തിന് ഇരയായവർക്ക് വിദഗ്ദ്ധ പരിശോധനയും ചികിത്സയും നൽകാൻ തയ്യാറാക്കിയിട്ടുള്ള മെഡിക്കൽ കിറ്റ് ഇന്ത്യയിലെ എത്ര ആശുപത്രികളിൽ ലഭ്യമാണ്? നിരവധി ബലാത്സംഗ കേസുകളിലെ പോലീസ് അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഒരു കൂട്ടം അന്വേഷണങ്ങൾക്ക് സുപ്രീം കോടതി തുടക്കമിട്ടിരിക്കുന്നത്. സുപ്രീം കോടതിയിലെ സെക്രട്ടറി ജനറലിനോട് ഇന്ത്യയിലെ എല്ലാ സംസ്ഥാന ഹൈക്കോടതികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനാണ് കോടതി ഉത്തരവ്. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് മെഡിക്കൽ കിറ്റ് രൂപകൽപന ചെയ്തിട്ടുള്ളത്. ബലാത്സംഗത്തിന് ഇരയായവരെ തക്കസമയത്ത് തന്നെ ഫലപ്രദമായി പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും കിറ്റിലുണ്ട്. പക്ഷേ എത്രത്തോളം ഈ കിറ്റ് ഇന്ത്യയിൽ എങ്ങുമുള്ള ആശുപത്രികളിൽ എത്തിയിട്ടുണ്ട്.അതെ സമയം ഇരകൾക്ക് അടിയന്തര മെഡിക്കൽ-നിയമ സഹായത്തിനുള്ള മാർഗരേഖകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അവയും ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടോ എന്നും സുപ്രീം കോടതി തിരക്കിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള അലക്ഷ്യമായ രീതിയിലുള്ള അന്വേഷണവും ചില വിചാരണ കോടതികൾ പ്രകടിപ്പിക്കാതിരുന്ന കാര്യക്ഷമതയും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് എതിരായ കുറ്റപത്രം നൽകിക്കഴിഞ്ഞാൽ രണ്ട് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ എത്ര കാര്യക്ഷമമായി ഇത് പ്രായോഗികമാക്കിയിട്ടുണ്ടെന്നാണ് എല്ലാ സംസ്ഥാനങ്ങളോടും കോടതി തിരക്കിയിരിക്കുന്നത്. ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ പ്രോസിക്യൂഷൻ സാക്ഷികളെ പ്രതികളും പ്രതികളുമായി ബന്ധപ്പെട്ടവരും ഭീഷണിപ്പെടുത്തുകയും തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ചില സാക്ഷികൾ അതിനാൽ കൂറ് മാറി പ്രോസിക്യൂഷന് പിന്തുണ നൽകാറില്ല. അങ്ങനെ വരുമ്പോൾ പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടും. അതിനാൽ സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്നും കോടതി തിരക്കി. തെളിയിക്കപ്പെടുന്ന ബലാത്സംഗ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. കോടതി ഉത്തരവ് അനുസരിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളാണ് ഇത് നടപ്പിലാക്കുന്നത്. എത്ര കേസുകളിൽ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് കോടതി തിരക്കി. വളരെ കുറച്ചു പേർക്ക് മാത്രമാണ് നഷ്ടപരിഹാരം കിട്ടിയിട്ടുള്ളതെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകൾ പറയുന്നു. content highlights:Supreme court on Forensic evidence kit, Rape kit

from mathrubhumi.latestnews.rssfeed https://ift.tt/2rn75SW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍