പ്രതിഷേധങ്ങള്‍ അയഞ്ഞു; അസ്സം, തൃപുര സംസ്ഥാനങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിന് പുറമെ അസ്സം, തൃപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേങ്ങളെ തുടർന്നാണ് അസമിലും തൃപുരയിലും സൈന്യത്തെ വിന്യസിച്ചത്. അക്രമാസക്തമായ പ്രതിഷേധങ്ങൾ അവസാനിച്ചതിനാൽ 29 കോളം കരസേനയേയും അസം റൈഫിളിന്റെ രണ്ട് കോളം സൈനികരെയുമാണ് അസമിൽ നിന്നും തൃപുരയിൽ നിന്നും പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ലോക്കൽ പോലീസിനെ സഹായിക്കാനാണ് അസമിലും തൃപുരയിലുമായി ഡിസംബർ 11 നും 17നും ഇടയ്ക്ക് സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയതായി രൂപം കൊടുത്ത കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ നിന്ന് 72 കന്വനി കേന്ദ്രസേനയെ കേന്ദ്രം പിൻവലിച്ചത്. 24 കമ്പനി സിആർപിഎഫ്, 12 കമ്പനി വീതമുള്ള ബിഎസ്എഫ്, സിആഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാബൽ തുടങ്ങിയ കേന്ദ്രസേനകളെയാണ് ജമ്മു കശ്മീരിൽ നിന്ന് പിൻവലിച്ചത്. Content Highlightgs:Centre decides to withdraw army and Assam Rifles columns from Assam and Tripura

from mathrubhumi.latestnews.rssfeed https://ift.tt/378ORnC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍