ബെംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോൾ നഷ്ടപരിഹാരം നൽകില്ലെന്ന് ബി.എസ്.യെദ്യൂരപ്പ. സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷമേ നൽകൂവെന്നാണ് യെദ്യൂരപ്പ് ഇന്ന് പറഞ്ഞത്. മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ ജലീൽ (49) നൗഷീൻ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മംഗളൂരുവിലെ ഇവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് യെദ്യൂരപ്പ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന രീതിയിലുള്ള പ്രചരണം വന്നതിന് പിന്നാലെ യെദ്യൂരപ്പ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. അക്രമം സംബന്ധിച്ച് അന്വേഷണം പൂർത്തിയായ ശേഷമേ നഷ്ടപരിഹാരം നൽകുകയുള്ളുവെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞത്. മജിസ്റ്റീരിയൽ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഒരു സംഘം ആളുകൾ സിസിടിവി ക്യാമറകൾ തകർക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. Content Highlights:compensation to families of 2 killed in CAA protest-BS Yediyurappa backpedals-Mangaluru
from mathrubhumi.latestnews.rssfeed https://ift.tt/2PSsFIt
via IFTTT
0 അഭിപ്രായങ്ങള്‍