പൗരത്വ ഭേദഗതി പരാമര്‍ശം; ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോൺഗ്രസ്. പൗരത്വ നിയമ ഭേദഗതി ബിൽ കോൺഗ്രസ് സൃഷ്ടിയാണെന്ന ഗവർണറുടെ കണ്ടുപിടിത്തം വസ്തുതാവിരുദ്ധമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ പറഞ്ഞു. ഗവർണർ ബി.ജെ.പി. വക്താവായി അധഃപതിച്ചുവെന്നും ബി.ജെ.പിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നതെന്നും ജോസഫ് ആരോപിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്റുവും നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുകയായിരുന്നുവെന്നായിരുന്നു ഗവർണറുടെ പരാമർശം.പാകിസ്താനിൽ ദയനീയ ജീവിതം നയിച്ചവർക്ക് നൽകിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സർക്കാർ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എ.എൻ.ഐ വാർത്താ ഏജൻസിയോടാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.ഇതിനു പിന്നാലെയാണ് കോൺഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗവർണർ ബി.ജെ.പിയുടെ പി.ആർ.ഒയെ പോലെ പ്രവർത്തിച്ചാൽ അദ്ദേഹത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടൻ ഇല്ലാതാവുമെന്ന് കെ.പി.സി.സി. മുൻ അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. content highlights:congress criticises governor arif mohammad khan over caa remark

from mathrubhumi.latestnews.rssfeed https://ift.tt/2Zgpzkt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍