പൗരത്വ ഭേദഗതി: അനുകൂലിച്ച് കരുത്ത് കാട്ടാന്‍ ബിജെപി, പ്രതിഷേധ സത്യാഗ്രഹം; ബെംഗളൂരുവില്‍ വന്‍ സുരക്ഷ

ബെംഗളൂരു: പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ശക്തിപ്രകടനത്തിന് സാക്ഷിയാകാനൊരുങ്ങി ബെംഗളൂരു നഗരം. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന സംഘടനകൾ ബെംഗളൂരു ടൗൺഹാൾ പരിസരത്താകും ശക്തിപ്രകടനം നടത്തുക. നാം ഇന്ത്യക്കാർ എന്ന സംഘടനയുടെ നേതൃത്വത്തിൽ മുസ്ലീം സംഘടനകൾ ബെംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരെ സത്യാഗ്രഹം ഇരിക്കും. കഴിഞ്ഞ രണ്ടുദിവസമായി പൗരത്വ നിയമത്തെ എതിർക്കുന്നവരുടെ പ്രകടനങ്ങളും സമരങ്ങളുമാണ് കർണാടകയിൽ നടന്നിരുന്നത്. ഇതിന് ബദലായി പ്രതിഷേധക്കാർക്കെതിരായി നിയമത്തെ അനുകൂലിക്കുന്നവരുടെ ശക്തിപ്രകടനം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. ശനിയാഴ്ച തന്നെ ഇതിനായുള്ള തയ്യാറെടുപ്പുകൾ ബിജെപിയും സംഘപരിവാർ സംഘടനകളും തുടങ്ങിയിരുന്നു. ബെംഗളൂരുവിലുള്ള എല്ലാ സംഘപരിവാർ സംഘടനകളിലെയും അനുയായികളെ സംഘടിപ്പിച്ചുകൊണ്ട് വലിയൊരു റാലി സംഘടിപ്പിക്കാനാണ് ശ്രമം. രാവിലെ 10.30ന് ആളുകൾ ടൗൺഹാൾ പരിസരത്ത് എത്തുമെന്നും 11 മണിയോടുകൂടി ശക്തിപ്രകടനം നടത്തുമെന്നുമാണ് ബിജെപി പ്രവർത്തകർ ആറിയിച്ചിരിക്കുന്നത്. റാലിയിൽ 5000 പേർ പങ്കെടുക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവർ എത്രപേരുണ്ടാകുമെന്ന് മനസിലാക്കിക്കുമെന്നാണ് ബിജെപി പറയുന്നത്. അതേസമയം ശനിയാഴ്ച രാത്രിയോടെ ബെംഗളൂരുവിലെ നിരോധനാജ്ഞ പിൻവലിച്ചിട്ടുണ്ട്. നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് വിശദീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിയമത്തിനെതിരെ പ്രതിഷേധിച്ച് ബെംഗളൂരുവിലുള്ള ഖുദ്ദൂസ് മസ്ജിദിന് മുന്നിൽ സത്യാഗ്രഹമിരിക്കാനാണ് നാം ഇന്ത്യക്കാർ എന്ന കൂട്ടായ്മയിലെ മുസ്ലീം സംഘടനകളുടെ തീരുമാനം. 11 മുതൽ വൈകിട്ട് നാലുവരെ സത്യാഗ്രഹമിരിക്കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. രണ്ടുകൂട്ടരുടെയും ശക്തിപ്രകടനം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് ബെഗളൂരുവിൽ പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. Content Highlights:BJP Support rally to CAA, Police beef up security in Bengaluru

from mathrubhumi.latestnews.rssfeed https://ift.tt/2ZlybXm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍