റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി രഘുബർ ദാസ് പരാജയപ്പെട്ടതല്ല വാർത്ത. ബിജെപിയെ മലർത്തിയടിച്ച സ്വതന്ത്ര സ്ഥാനാർഥി സരയു റായ് ആണ് വാർത്താ താരം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് മുൻ ബിജെപി മന്ത്രിയായ സരയുറായ് ആണ്. രഘുബർ ദാസ് മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു സരയുറായ്. അവിഭക്ത ബിഹാറിലും പിന്നീട് ജാർഖണ്ഡ് രൂപീകൃതമായപ്പോഴും ബിജെപിയുടെ സന്തത സഹചാരിയായിരുന്നു ഇദ്ദേഹം. ജംഷഡ്പുർ വെസ്റ്റ് മണ്ഡലമാണ് സരയുറായിയുടെ പ്രവർത്തന മണ്ഡലം. ഇവിടെ നിന്ന് 2005-ലും പിന്നീട് 2014ലും തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഇദ്ദേഹം. മുൻ മുഖ്യമന്ത്രിമാരായ ജഗന്നാഥ മിശ്ര, മധു കോഡ, ലാലുപ്രസാദ് യാദവ് എന്നിവരെ അഴിക്കുള്ളിലാക്കിയ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്ന നേതാവാണ് ഇദ്ദേഹം. രഘുബർ ദാസ് അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല, ബിജെപി സർക്കാരിന്റെ കീഴിൽ വലിയ അഴിമതികൾ നടക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയിരുന്നില്ല. എന്നാൽ ജംഷദ്പുർ ഈസ്റ്റ് മണ്ഡലത്തിൽ മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ സരയുറായ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. മത്സരത്തിൽ കോൺഗ്രസ്, ജെഎംഎം, ജനതാദൾ യു തുടങ്ങിയ പാർട്ടികൾ സരയുറായിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. Content Highlights:Ex-colleague Saryu Rai defeat Raghubar Das in his very own seat
from mathrubhumi.latestnews.rssfeed https://ift.tt/2POzxXb
via IFTTT
0 അഭിപ്രായങ്ങള്‍