റാഞ്ചി: ജാർഖണ്ഡിൽ ബിജെപിയെ തറപറ്റിച്ച് മഹാസഖ്യം അധികാരത്തിലേയ്ക്കുടുക്കുമ്പോൾവീണ്ടും മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തുകയാണ് ഹേമന്ത് സോറൻ. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറന്റെ മുഖ്യമന്ത്രി കസേരയിലെ രണ്ടാമൂഴമാണിത്. 2013ൽതൻറെ 38-ാം വയസ്സിലാണ് അദ്ദേഹം ആദ്യം മുഖ്യമന്ത്രിപദത്തിലെത്തുന്നത്. പട്ന ഹൈസ്കൂളിൽനിന്ന് ഇന്റർമീഡിയേറ്റ് പൂർത്തിയാക്കിയ ഹേമന്ത് സോറൻ മെസ്രയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. പിതാവും ജെഎംഎംനേതാവുമായ ഷിബു സോറന്റെ പാത പിന്തുടർന്ന് പിന്നീട് ഹേമന്ത് സോറനും ജാർഖണ്ഡ് രാഷ്ട്രീയത്തിൽ സജീവമായി. 2009 ജൂൺ മുതൽ 2010 ജനുവരി വരെ രാജ്യസഭാംഗമായിരുന്നു. 2010-ൽ ബിജെപിയുടെ നേതൃത്വത്തിൽ അർജുൻ മുണ്ട സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഹേമന്ത് സോറൻ ഉപമുഖ്യമന്ത്രിയായി. എന്നാൽ ജെഎംഎം പിന്തുണയോടെയുള്ളബിജെപി സർക്കാരിന് അധികനാൾ ആയുസുണ്ടായില്ല. 2013 ജനുവരിയിൽ ജെഎംഎം ബിജെപി സർക്കാരിന് പിന്തുണ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽവന്നു. പിന്നീട് ജൂലായ് 13-ന് കോൺഗ്രസ്, ആർജെഡി പിന്തുണയോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. 38-ാം വയസ്സിൽ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു. പക്ഷേ, ഒന്നര വർഷത്തോളം മാത്രമേ ഹേമന്ത് സോറൻ സർക്കാരിന് നിലനിൽപ്പുണ്ടായുള്ളൂ. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്തിയത് ഇക്കാലയളവിലായിരുന്നു. മാവോവാദികളെ തുരത്താനും ഹേമന്ത് സോറൻ സർക്കാർ സുപ്രധാന നടപടികൾ സ്വീകരിച്ചു. 2000-ൽ നിലവിൽ വന്ന ജാർഖണ്ഡ് സംസ്ഥാനത്ത് ഇതുവരെ ഒമ്പത് സർക്കാരുകളാണ് ഭരണം നടത്തിയത്. ഇതിനിടെ മൂന്നുതവണ രാഷ്ട്രപതി ഭരണവും ഏർപ്പെടുത്തി. Content Highlights:hemant soren will be the next chief minister of jharkhand, hemant soren political life and family
from mathrubhumi.latestnews.rssfeed https://ift.tt/35TV9qU
via IFTTT
0 അഭിപ്രായങ്ങള്‍