വീട് പൊളിക്കുന്നതിനിടെ മേല്‍ക്കൂര ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. തമ്മനം സ്വദേശി സിജോ(34)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തൃപ്പൂണിത്തുറ ലായം റോഡ് കിഴക്കേനടയിലുള്ള ഹരീഷിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട് പൊളിക്കുന്നതിനുള്ള കോൺട്രാക്ട് എടുത്തിരുന്നത് സിജോയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി സിജോ ഇവിടെ ജോലി ചെയ്തിരുന്നതായി പരിസരവാസികൾ പറയുന്നു. ഇന്ന് സിജോ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ഒരു മണിയോടെ ഭക്ഷണം കഴിക്കാൻ പോയിരുന്നു. തിരിച്ചുവന്ന ശേഷമാകും സംഭവമുണ്ടായതെന്ന് സമീപവാസികൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അപകട വിവരം ആരുമറിഞ്ഞിരുന്നില്ലെന്നും വീട്ടിൽ നിന്ന് മരം കൊണ്ടുപോകാൻ വന്ന ആളാണ് സിജോ കോൺക്രീറ്റ് മേൽക്കൂരയ്ക്കടിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയുമെത്തി കോൺക്രീറ്റ് സ്ലാബ് പൊട്ടിച്ചാണ് സിജോയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. Content Highlights:young man died when the roof collapsed during house demolition

from mathrubhumi.latestnews.rssfeed https://ift.tt/2rDCNvm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍