പൗരത്വ ഭേദഗതി നിയമം: രാജ്യമാകെ സിവില്‍ നിയമ ലംഘന സമരങ്ങള്‍ നടക്കണം; ആഹ്വാനവുമായി ജിഗ്നേഷ് മേവാനി

ഇ വാർത്ത | evartha
പൗരത്വ ഭേദഗതി നിയമം: രാജ്യമാകെ സിവില്‍ നിയമ ലംഘന സമരങ്ങള്‍ നടക്കണം; ആഹ്വാനവുമായി ജിഗ്നേഷ് മേവാനി

കേന്ദ്രസർക്കാരിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ രാജ്യമെമ്പാടും സിവില്‍ നിയമ ലംഘന സമരങ്ങള്‍ നടക്കണമെന്ന ആഹ്വാനവുമായി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാജ്യത്ത് എൻആർസി നടപ്പിലാക്കില്ലെന്നു പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്.

എല്ലായിടത്തും തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത് എന്ന് കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

ജനങ്ങൾക്ക് പരാതിയുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പോകൂ എന്നു സര്‍ക്കാര്‍ പറയുന്നത് അവിടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് യുപിയിൽ ഉള്ളതെന്നും അവിടെ പോലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേപോലെ കണ്ണൂരിൽ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സംഭവങ്ങളിലും അദ്ദേഹം പ്രതികരിച്ചു. കേരളാ ഗവർണർ തന്റെ പദവിക്കു ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/37mCBQi
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍