മുംബൈ:മഹാരാഷ്ട്രയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്ന് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ കെ.സി.പദ്വി.സത്യപ്രതിജ്ഞാ വേളയിൽ സത്യവാചകങ്ങളിലെ വാക്കുകളിൽ കൂട്ടിച്ചേർക്കലുകൾ വന്നതോടെ ഗവർണർ ഇടപെടുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ തന്റെ മണ്ഡലത്തിനും ജനങ്ങൾക്കും പദ്വി നന്ദി പറഞ്ഞു.നന്ദി പറച്ചിൽപ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ വിഷയത്തിൽ ഇടപെടാൻ മുതിർന്ന നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രോട്ടോക്കോൾ പാലിക്കണമെന്ന് പദ്വിക്ക് ചുറ്റുംകൂടിയ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാറിൽ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങളിൽ അജിത് പവറിന് പുറമേ എൻസിപിയിൽ നിന്ന് പതിമൂന്ന് പേരും ശിവസേനയിൽ നിന്ന് 12 പേരും കോൺഗ്രസിൽനിന്ന് പത്ത് പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. Content Highlights:Congress MLA KC Padvi was made to take oath again
from mathrubhumi.latestnews.rssfeed https://ift.tt/2tWr5N9
via IFTTT
0 അഭിപ്രായങ്ങള്