ലഖ്നൗ: ആർട്ടിക്കിൾ 370, രാമക്ഷേത്രം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയുംഅഭയാർഥികളായി എത്തിയവർക്ക് പൗരത്വവും നൽകുകയും ചെയ്തതിലൂടെ130 കോടി ഇന്ത്യക്കാർ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്നൗവിൽ അടൽ ബിഹാരി മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് പൗരത്വം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന. ആർട്ടിക്കിൾ 370, രാമക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമാധാനപരമായാണ് പരിഹരിച്ചത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിച്ചു. ഇത്തരം വെല്ലുവിളികൾക്ക്130 കോടി ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെയാണ് പരിഹാരം കണ്ടെത്തിയത്, മോദി പറഞ്ഞു. ആർട്ടിക്കിൾ 370 ഒരു പഴയ രോഗമായിരുന്നെങ്കിൽ അത് പരിഹരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. യുപിയിൽ പ്രതിഷേധത്തിന്റെ പേരിൽ പൊതു സ്വത്ത് നശിപ്പിക്കുകയും അക്രമത്തിൽ ഏർപ്പെടുകയും ചെയ്ത ആളുകൾ ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം-മോദി പറഞ്ഞു. മികച്ച റോഡുകൾ, ഗതാഗതം, അഴുക്കുചാൽ എന്നിവ നമ്മുടെ അവകാശങ്ങളാണ്, പക്ഷേ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും അധ്യാപകരോടുള്ള ബഹുമാനവും കടമകളാണ്. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാണ്, എന്നാൽ പോലീസിന്റെ പ്രവർത്തനത്തെ മാനിക്കുന്നത് നമ്മുടെ കടമായണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Article 370, Ram Mandir resolved,citizenship for refugees done,130 crore Indians found solution-Modi
from mathrubhumi.latestnews.rssfeed https://ift.tt/2MsqXf0
via IFTTT
0 അഭിപ്രായങ്ങള്‍