കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വനിയമഭേദഗതി നടപ്പാക്കില്ല- കെ.സി. വേണുഗോപാൽ

ആലപ്പുഴ: നരേന്ദ്രമോദി എത്ര പരിശ്രമിച്ചാലും കോൺഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് പിന്തുണ നൽകുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാൻ അനുവദിക്കില്ല. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ ഇതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. രാജ്യത്തെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങും. അവസാനത്തെ കോൺഗ്രസുകാരനും മരിച്ചുവീഴുന്നതുവരെ പൗരത്വനിയമഭേദഗതിക്കെതിരേ പോരാട്ടം തുടരും. യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേർന്നുള്ള പോരാട്ടമാണ് ദേശീയതലത്തിൽ കോൺഗ്രസ് നടത്തുന്നത്. സംസ്ഥാനത്തെ കാര്യങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിനുമുന്നിൽ നടത്തിയ ഭരണഘടനാസംരക്ഷണ സമരം ഉദ്ഘാടനംചെയ്ത കെ.സി. വേണുഗോപാൽ ഉൾപ്പെടെ 78 പേരെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. Content Highlights:Citizenship Amendment act will not be implemented in Congress-ruled states-kc venugopal

from mathrubhumi.latestnews.rssfeed https://ift.tt/2EG6n6l
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍