ദിവസ തീവണ്ടികളിൽ 72 സ്ലീപ്പർ ബർത്തുകൾ കുറച്ചു; ആഴ്ചവണ്ടികളിൽ ഒരു കോച്ച് കൂട്ടി

കണ്ണൂർ: മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ദിവസവുമുള്ള രണ്ട് തീവണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കുറച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടപ്പെട്ടത് 72 ബർത്തുകൾ. ഇതുമൂലം മലബാർ, മാവേലി എക്സ്പ്രസുകളിലെ തത്കാൽ, പ്രമീയം തത്കാൽ ക്വാട്ടകളും കുറയും. ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവയിലും 72 സ്ലീപ്പർ ബർത്തുകൾ കുറയും. ഇത് ജനുവരി 28 മുതൽ പ്രാബല്യത്തിൽ വരും. ദിവസവണ്ടികളിൽ ഒന്നു കുറയുമ്പോൾ ആഴ്ച വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി. മാവേലി(16603, 16604)യിൽ 72 സ്ലീപ്പർ ബർത്തുകൾ കുറയുമ്പോൾ ഒപ്പം 11 തത്കാൽ ക്വാട്ടയും കുറയും. നിലവിൽ 121 തത്കാൽ സീറ്റുകളാണുള്ളത്. മലബാറിൽ (16629, 16630) 102 സ്ലീപ്പർ തത്കാലുള്ളത് 91 ആയി കുറയും. തേഡ് എ.സി.യിൽ 40 ഉള്ളത് 50 ആകും. ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റിൽ (22639) 143 സ്ലീപ്പർ തത്കാലുള്ളത് 132 ആകും. ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ (22640) 131 ഉള്ളത് 121 ആകും. പ്രതിദിന വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കുറയ്ക്കുമ്പോൾ ആഴ്ചവണ്ടികളിൽ ഒരു ബർത്തിലെ 72 സ്ലീപ്പർ ബർത്തുകൾ കൂട്ടി. പുതുച്ചേരി-മംഗളൂരു വീക്ക്‌ലി എക്സ്പ്രസ് (16855, 16857), മംഗളൂരു-പുതുച്ചേരി (16856, 16858), പുതുച്ചേരി-കന്യാകുമാരി (16861, 16862) എന്നീ ആറുവണ്ടികളിലാണ് അധിക സ്ലീപ്പർ കോച്ച് ഘടിപ്പിക്കുന്നത്.തണുപ്പ് കൂട്ടി വരുമാനം കൂട്ടാൻയാത്രക്കാർക്ക് ബർത്തുകൾ കുറയും. പക്ഷേ, റെയിൽവേയ്ക്ക് വരുമാനം കൂടും. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പർ ബർത്തിന് 300 രൂപയാണ്. തേഡ് എ.സി.യിൽ 815 രൂപ നൽകണം. തത്കാൽ ക്വാട്ടയിൽ സ്ലീപ്പറിന് 400 രൂപയാകുമ്പോൾ തേഡ് എ.സി.ക്ക് 1130 രൂപ നൽകണം. പ്രീമിയം തത്കാലിന് വണ്ടിവരുന്നതിന് മണിക്കൂറുകൾ അടുക്കുമ്പോൾ എ.സി.യിൽ പൊള്ളുംവിലയാകും.

from mathrubhumi.latestnews.rssfeed https://ift.tt/38W91D7
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍