മുംബൈ: മഹാരാഷ്ട്രയിൽ സിടിസ്കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളിയെന്ന് വിവരം. കണ്ണൂർ സ്വദേശിയെയാണ് യുവതിയുടെ പരതിയെത്തുടർന്ന് ഉല്ലാസ് നഗർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. ഉല്ലാസ്നഗറിലെ സർവ്വാനന്ദ് ആശുപത്രി ടെക്നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാൻ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസിലും പരാതി നൽകി. ഇയാളുടെ ഫോൺ പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. content highlights:Malayalee arrested for molesting woman, taking pictures during CT scan
from mathrubhumi.latestnews.rssfeed https://ift.tt/2PTcVVC
via IFTTT
0 അഭിപ്രായങ്ങള്‍