ബൗളിങ് കോച്ചിനെ അപമാനിച്ചു; അശോക് ദിന്‍ഡയുടെ ടീമിലെ സ്ഥാനം തെറിച്ചു

കൊൽക്കത്ത: പേസർ അശോക് ദിൻഡയ്ക്കെതിരേ അച്ചടക്ക നടപടിയുമായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. ബൗളിങ് കോച്ച് രണദേബ് ബോസിനെ അപമാനിച്ച താരത്തെ ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി. ചൊവ്വാഴ്ച നടന്ന പരിശീലന സെഷനു ശേഷമാണ് ദിൻഡ, കോച്ചിനെ അപമാനിച്ചത്. ഡ്രസ്സിങ് റൂമിൽ ബംഗാൾ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനുമായി രൺദേബ് ബോസ് സംസാരിച്ചുനിൽക്കുന്നതിനിടെയായിരുന്നു സംഭവം. വിഷയത്തിൽ ഇടപെട്ട ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിനോട് മാപ്പുപറയാൻ ആവശ്യപ്പെട്ടെങ്കിലും ദിൻഡ തയ്യാറായില്ല. ഇതിനെതുടർന്നാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ദിൻഡയെ പോലെ ഒരു മുതിർന്ന താരത്തിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബംഗാൾ ടീം ഹെഡ് കോച്ച് അരുൺ ലാൽ പറഞ്ഞു. നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിൻഡ രഞ്ജി ട്രോഫി പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. ദിൻഡയും ബോസും തമ്മിൽ നേരത്തെ തന്നെ അസ്വാരസ്യത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. Content Highlights:Bengal Axe Ashok Dinda for abusing bowling coach Ranadeb Bose

from mathrubhumi.latestnews.rssfeed https://ift.tt/2F3z0uF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍