ഇ വാർത്ത | evartha
പോപ്പുലേഷൻ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് അമിത്ഷാ വ്യക്തമാക്കണം: എംകെ മുനീര്‍

ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും മുൻ നിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മുസ്‍ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇവരണ്ടും തമ്മിൽ തമ്മിൽ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണെന്ന് മുനീര്‍ പറഞ്ഞു.
കേന്ദ്ര സർക്കാർ എൻആർസിക്ക് വേണ്ടിയാണ് പോപ്പുലേഷൻ രജിസ്റ്റർ നടത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന പോപ്പുലേഷൻ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേപോലെ തന്നെ കേരളത്തിൽ പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല.
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. മാത്രമല്ല വിഷയം ചർച്ച ചെയ്യാൻ കേരളാ നിയമസഭ മീറ്റിംഗ് വിളിച്ചു ചേർക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34VimYD
via IFTTT
0 അഭിപ്രായങ്ങള്‍