തുര്‍ക്കി കയറ്റുമതി നിരോധിച്ചു, ഇന്ത്യയില്‍ ഉള്ളിവില വീണ്ടും ഉയര്‍ന്നേക്കും

ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില വീണ്ടും ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് ഏറ്റവുമധികം ഉള്ളി ഇറക്കുമതി ചെയ്യുന്ന തുർക്കി ഉള്ളി കയറ്റുമതി താത്കാലികമായി നിർത്തി വെച്ചതാണ് ഇന്ത്യയിൽ വിലവർധനയ്ക്ക് കാരണമായി തീരുക. ഇന്ത്യയിൽ ഇതുമൂലം ഉള്ളിക്ക് 10 മുതൽ 15 ശതമാനം വരെ വില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മഴക്കെടുതിയെ തുടർന്നുണ്ടായ കൃഷിനാശത്തെ തുടർന്ന് ഇന്ത്യയിൽ ഉള്ളിവില ക്രമാതീതമായി ഉയർന്നിരുന്നു. വില വർധിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന് കണ്ട് തുർക്കി, ഊജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയ്യാറായി. എന്നാൽ തുർക്കിയിലെ ആഭ്യന്തര വിപണിയിലും ഉള്ളിവില ഉയരാൻ തുടങ്ങിയതിനെ തുടർന്നാണ് അവർ കയറ്റുമതി നിർത്തിവെച്ചത്. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാൽ ജനുവരി മധ്യത്തോടെ ആഭ്യന്തരമായി ഉത്പാദിപ്പിച്ച ഉള്ളി വിപണിയിലേക്ക് എത്തുന്നതോടെ ഇന്ത്യയിൽ ഉള്ളിവില സാധാരണ ഗതിയിലേക്ക് കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. കേന്ദ്ര കൃഷി വകുപ്പിന്റെ കണക്കുപ്രകാരം റാബി വിളകൾ കൃഷിചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവെച്ച് ഉള്ളി കൃഷി ചെയ്യുന്നവരുടെ എണ്ണം ഇത്തവണ കൂടിയിട്ടുണ്ട് എന്നാണ്. 2.31 ലക്ഷം ഹെക്ടർ ഭൂമിയിലാണ് നേരത്തെ ഉള്ളു കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത്2.78 ലക്ഷം ഹെക്ടറായി ഉയർന്നു. വിപണിയിലെ ഉയർന്ന വില പരമാവധി മുതലാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കർഷകർ മറ്റ് വിളകൾ കൃഷിചെയ്യുന്നത് മാറ്റിവെച്ച് ഉള്ളികൃഷിയിലേക്ക് തിരിഞ്ഞതാകാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. Content Highlights:Turkey has decided to halt the export; price of onions may rise in India

from mathrubhumi.latestnews.rssfeed https://ift.tt/2ETIsAG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍