ലഖ്നൗ: ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണ്ണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. ബിജ്നോർ, ബുലന്ദ്ഷർ, മുസഫർ നഗർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിൽ വ്യാപക ഏറ്റുമുട്ടൽ നടന്ന തലസ്ഥാനമായ ലഖ്നൗവിൽ അത്തരമൊരു നടപടി എടുത്തിട്ടില്ല. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിൽ 20 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുമെന്നും യുപി അഡീഷണൽ ഡയറക്ടർ ജനറൽ പി.വി.രാമശാസ്ത്രി പറഞ്ഞു. ഈ മാസം 19-മുതൽ 21 വരെ നടന്ന പ്രക്ഷോഭങ്ങളാണ് കൂടുതൽ അക്രമാസക്തമായത്. വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് പോലീസ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാരിൽ മിക്കവരും മരിച്ചത് വെടിയേറ്റാണ്. പ്രതിഷേധക്കാർക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്യു.പി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. Content Highlights:Parts Of Uttar Pradesh Go Offline As Cops Brace For Renewed Citizenship Protests
from mathrubhumi.latestnews.rssfeed https://ift.tt/39fCNmr
via IFTTT
0 അഭിപ്രായങ്ങള്‍