ലണ്ടൻ: കാലാവസ്ഥ സംരക്ഷിക്കാൻ സ്വീഡനിൽ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഗ്രെറ്റ തുൻബെർഗിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തൽ. കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവളെ മാറ്റിയെടുത്തെന്നും ഇപ്പോൾ ഗ്രെറ്റ വളരെ സന്തോഷവതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രെറ്റയുടെ വിഷാദരോഗത്തെ കുറിച്ച് പിതാവ് സ്വാന്റെ തുൻബെർഗ് തുറന്നുപറഞ്ഞത്. നിങ്ങൾ കരുതുന്നത് അവൾ ഇപ്പോൾ ഒരു സാധാരണ പെൺകുട്ടിയല്ലെന്നാണ്. കാരണം അവൾ ശ്രേഷ്ഠയാണെന്നുള്ളതും അവൾ വളരെ പ്രശസ്തയാണെന്നുള്ളതും കൊണ്ടാണ്. പക്ഷേ എന്നെ സംബന്ധിച്ച് അവൾ ഇപ്പോൾ ഒരു സാധാരണ പെൺകുട്ടിയാണ്. അവൾക്കിപ്പോൾ മറ്റെല്ലാവരും ചെയ്യുന്നതുപോലെ എല്ലാ കാര്യങ്ങളും ചെയ്യാനാകും.- പിതാവ് പറയുന്നു. മൂന്ന് - നാല് വർഷങ്ങൾക്ക് മുമ്പാണ് ഗ്രെറ്റയെ വിഷാദരോഗം ബാധിച്ചത്. അതോടെ ഗ്രെറ്റ സംസാരിക്കുന്നത് നിർത്തിയെന്നും സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ചെന്നും ഗ്രെറ്റയുടെ അച്ഛൻ പറയുന്നു. ഒരുവേള ഭക്ഷണം കഴിക്കുന്നത് പോലും അവസാനിച്ചിരുന്നു. ഇപ്പോൾ അവൾ നൃത്തം ചെയ്യുന്നു, അവൾ ഒരുപാട് ചിരിക്കുന്നു ഞങ്ങൾക്കിടയിൽ ഒരുപാട് തമാശകൾ സംഭവിക്കുന്നു. മാത്രമല്ല അവൾ നല്ലൊരു സ്ഥലത്തുമാണ്. - സ്വാന്റെ കൂട്ടിച്ചേർത്തു ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളുടെ ബോധവത്കരിച്ചതിന് ഗ്രെറ്റയ്ക്ക് ആനെംസ്റ്റി പുരസ്കാരം ലഭിച്ചിരുന്നു. Content Highlights:Greta Thunberg was battling with depression now she is okay Mr.Thunberg says
from mathrubhumi.latestnews.rssfeed https://ift.tt/37qd4WF
via IFTTT
0 അഭിപ്രായങ്ങള്‍