അഡ്ലെയ്ഡ്:ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താൻ പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ്. ഓസീസിന്റെ സ്കോറിനൊപ്പമെത്താൻ പാകിസ്താന് 248 റൺസ് കൂടി വേണം. 14 റൺസുമായി ഷാൻ മസൂദും എട്ട് റൺസോടെ ആസാദ് ഷഫീഖുമാണ് ക്രീസിൽ. ഇമാമുൽ ഹഖ്, അസ്ഹർ അലി, ബാബർ അസം എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ യാസിർ ഷായുടെ പ്രകടനമാണ് പാകിസ്താന്റെ സ്കോർ 300 കടത്തിയത്.യാസിർ ഷായുടെ ക്രിക്കറ്റ് കരിയറിലെ ആദ്യ സെഞ്ചുറിയാണിത്. എട്ടു വിക്കറ്റിന് 194 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു പാകിസ്താൻ. ഒമ്പതാം വിക്കറ്റിൽ യാസിർ ഷായും മുഹമ്മദ് അബ്ബാസും ചേർന്ന് 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റിലാണ് പാകിസ്താന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. യാസിർ ഷായും ബാബർ അസമും ചേർന്ന് 105 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 213 പന്തിൽ 13 ഫോറിന്റെ സഹായത്തോടെ 113 റൺസാണ് യാസിർ ഷാ നേടിയത്. ബാബർ അസം 97 റൺസ് അടിച്ചു. മറ്റുള്ളവർക്കൊന്നും 30 റൺസിനപ്പുറം സ്കോർ ചെയ്യാനായില്ല. ആറു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസും പാക് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ ഡേവിഡ് വാർണറുടെ ട്രിപ്പിൾ സെഞ്ചുറിയിൽ ഓസീസ് മികച്ച സ്കോർ കണ്ടെത്തിയിരുന്നു. മൂന്നു വിക്കറ്റിന് 589 റൺസ് എന്ന നിലയിൽ ഓസീസ് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. Content Highlights: Australia vs Pakistan Test Cricket Yasir Shah
from mathrubhumi.latestnews.rssfeed https://ift.tt/2sz6IVK
via IFTTT
0 അഭിപ്രായങ്ങള്‍