കൊച്ചി: ഒരൊറ്റ ജയംകൊണ്ടു മാറാവുന്ന പ്രശ്നങ്ങളേ ബ്ലാസ്റ്റേഴ്സിനുള്ളൂ. ജയം വന്നാൽ കളിയും സാഹചര്യങ്ങളും ആകെ മാറുമെന്ന് പരിശീലകൻ എൽക്കോ ഷട്ടോരി പറയുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാൽ, താരങ്ങളുടെ പരിക്കിൽ വലയുന്ന ബ്ലാസ്റ്റേഴ്സിന് അത് എത്രമേൽ സാധിക്കുമെന്ന ചോദ്യം ബാക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോൾ കരുത്തരായ എഫ്.സി. ഗോവയാണ് എതിരാളി. ആദ്യമത്സരത്തിലെ ജയത്തിനുശേഷം മൂന്നു തോൽവിയും ഒരു സമനിലയുമായി കിതയ്ക്കുകയാണ് കേരള ടീം. അഹമ്മദ് ജാഹു അടക്കം രണ്ടുതാരങ്ങളുടെ സസ്പെൻഷന്റെ സങ്കടത്തിലാണ് ഗോവ. കലൂർ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. ഇന്ത്യൻ ബ്ലാസ്റ്റേഴ്സ് ഡച്ചുതാരം ജിയാനി സ്യൂവർലൂണും സ്പാനിഷ് താരം മാരിയോ ആർക്വസും പരിക്കിന്റെ പിടിയിൽ തുടരുമ്പോൾ സെനഗൽ താരം മുസ്തഫ നിങ്ങും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. വിദേശക്വാട്ട തികയ്ക്കാൻപോലും കഴിയാതെയാകും ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരേ ഇറങ്ങുന്നത്. മുന്നേറ്റത്തിലെ ഒഗ്ബെച്ചേ - മെസ്സി സഖ്യമാകും വിദേശത്തിന്റെ കരുത്താകുന്നത്. മധ്യനിരയിൽ സ്പാനിഷ് താരം സിഡോഞ്ചയ്ക്കൊപ്പം മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ കളിയാകും ആരാധകർ ഉറ്റുനോക്കുന്നത്. തിരിച്ചെത്താൻ ഗോവ ഐ.എസ്.എല്ലിലെ അപരാജിതമായ കുതിപ്പിന് കഴിഞ്ഞ മത്സരത്തിൽ ജംഷേദ്പുർ എഫ്.സി. തടയിട്ടതിന്റെ ക്ഷീണത്തിലാണ് ഗോവ. ജയത്തോടെ ഒന്നാം സ്ഥാനത്തെത്താനാണ് ഗോവ ലക്ഷ്യമിടുന്നത്. സസ്പെൻഷൻമൂലം മധ്യനിരയിൽ മൊറോക്കോ താരം അഹമ്മദ് ജാഹുവും സെയ്മിൻലൻ ദംഗലും കളിക്കില്ല. ഫെറാൻ കോറോമിനാസ് നയിക്കുന്ന ആക്രമണനിരയാണ് ഗോവയുടെ പ്രതീക്ഷ. Content Highlights:ISL 2019-20 Kerala Blasters FC against FC Goa
from mathrubhumi.latestnews.rssfeed https://ift.tt/2ODugS0
via IFTTT
0 അഭിപ്രായങ്ങള്‍