ഇ വാർത്ത | evartha
ഇടതുപക്ഷവുമായി ചേര്ന്ന് ഒരു സമരത്തിനും തയാറല്ല; കെ മുരളീധരന്

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ഈ വിഷയത്തിൽ ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയ്യാറല്ല എന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.
എന്നാല് നിയമം നടപ്പാക്കാത്തതിന്റെ പേരില് സംസ്ഥാന സര്ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില് ഒന്നിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില് ഇടതു പക്ഷത്തോട് ചേര്ന്ന് സമരം തുടരും. രാജ്യത്ത് നിലവില് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PIHNYL
via IFTTT
0 അഭിപ്രായങ്ങള്