ഇ വാർത്ത | evartha
കുളിമുറിയില്‍ തലയിടിച്ചു വീണു; ബ്രസീല്‍ പ്രസിഡണ്ടിന്റെ ഓര്‍മ താൽക്കാലികമായി നഷ്ടമായി

കുളിമുറിയില്‍ തലയിടിച്ചു വീണതിനെ തുടർന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബൊല്‍സൊനാറോയുടെ ഓര്‍മ്മ താൽക്കാലികമായി നഷ്ടമായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വീണതിന്റെ തലേ ദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പൂർണ്ണമായി മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയ ശേഷം പ്രസിഡണ്ട് പറഞ്ഞു. നിലവിൽ താന്‍ സുഖപ്പെട്ടുവരികയാണെന്നും ജെയര്‍ അറിയിക്കുകയുണ്ടായി.
ബ്രസീലിയയിലെ ആര്‍മ്ഡ് ഫോഴ്‌സസ് ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്ക് ശേഷം ചൊവ്വാഴ്ചയാണ് പ്രസിഡണ്ട് തിരികെ എത്തിയത്.സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളിൽ കുഴപ്പമൊന്നും കണ്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
ബ്രസീലിൽ നടന്നപ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടിവയറ്റില്‍ കുത്തേറ്റ് ജെയര്‍ നേരത്തേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആ സമയം നാല് സര്‍ജറികളാണ് ജെയറിന് ചെയ്യേണ്ടി വന്നത്. ഇന്ത്യയുടെ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ അഥിതിയായി വരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ജെയറിനെയായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2SqOkcC
via IFTTT
0 അഭിപ്രായങ്ങള്‍