റിയാദ്: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർക്ക് വധശിക്ഷ. പ്രതികളിൽ മൂന്നുപേർക്ക് 24 വർഷം തടവു ശിക്ഷയും സൗദി കോടതി വിധിച്ചു. സൗദി ഭരണകൂടത്തിന്റെ വിമർശകനും വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. സൗദിയിൽ മുൻ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്നു ഖഷോഗി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനുപിന്നാലെ അദ്ദേഹം ഭരണകൂടവുമായി അകന്നു. ഭിന്നതകളെത്തുടർന്ന് 2017 സെപ്റ്റംബറിൽ യു.എസിൽ അഭയംതേടി. യെമെൻ ആഭ്യന്തരയുദ്ധത്തിലെ സൗദിയുടെ ഇടപെടലിനെയും ഖത്തർ ഉപരോധത്തെയും എതിർത്തതോടെ സൗദിയുടെ നോട്ടപ്പുള്ളിയായി. Content Highlights:Saudi Arabia sentences five to death for murder of Jamal Khashoggi
from mathrubhumi.latestnews.rssfeed https://ift.tt/2EM8RjD
via IFTTT
0 അഭിപ്രായങ്ങള്‍