ന്യൂഡൽഹി: 2026 ആകുമ്പോഴേക്കും ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്ത വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്. യു.കെ ആസ്ഥാനമായ സെന്റർ ഫോർ എക്കണോമിക്സ് ആന്റ് ബിസിനസ് റിസർച്ചാണ്( സി.ഇ.ബി.ആർ) ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2026 ആകുമ്പോഴേക്കും ആഞ്ച് ട്രില്യൻ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2024ൽ ഈ നേട്ടം കൈവരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളെ മറികടന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് 2019ലായിരുന്നു. 2026ൽ ജർമനിയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തുമെന്നാണ് സി.ഇ.ബി.ആറിന്റെ പഠനത്തിൽ പറയുന്നത്. 2034 ആകുമ്പോഴെക്കും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ജപ്പാൻ മാറുമെന്നും തുടർന്ന് അടുത്ത 15 വർഷത്തേക്ക് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഇന്ത്യ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാകും മുന്നിട്ടു നിൽക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചാലും ആ നേട്ടം നിലനിർത്താൻ ഇന്ത്യയ്ക്ക് വളരെ പണിപ്പെടേണ്ടിവരും. ഇന്ത്യൻ സമ്പദ്വ്യസ്ഥയിൽ ആശങ്കയുടെ കാർമേഘങ്ങളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ കുറഞ്ഞ സാമ്പത്തിക വളർച്ച പരിഷ്കരണ നീക്കങ്ങളെ കാര്യമായി ബാധിക്കുമെന്നും ഇതിൽ പറയുന്നു. Content Highlights:India may surpass Germany to become fourth-largest economy in 2026: Report
from mathrubhumi.latestnews.rssfeed https://ift.tt/3571duX
via IFTTT
0 അഭിപ്രായങ്ങള്‍