ഭോപ്പാൽ: മധ്യപ്രദേശിൽ അപൂർവയിനത്തിൽപ്പെട്ട പാമ്പിനെ പിടികൂടി വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ. അന്താരാഷ്ട്രവിപണിയിൽ 1.25കോടിരൂപയോളം വിലവരുന്ന Red sand boa snake എന്ന പാമ്പിനെയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയാണ് സംഭവം. അത്യപൂർവമായി കാണപ്പെടുന്ന Red sand boa snake ന് വിഷമില്ല. സെഹോർ ജില്ലയിൽനിന്ന് പിടികൂടിയ പാമ്പിനെ നരസിംഹഗഢിൽ എത്തിച്ചാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്. പിടിയിലായ അഞ്ചുപേരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ചിലയിനം മരുന്നുകളുടെയും സൗന്ദര്യ വർധകവസ്തുക്കളുടെയും നിർമാണത്തിനും ആഭിചാരകർമങ്ങൾക്കും ഉപയോഗിക്കുന്ന ഈ പാമ്പിന് അന്താരാഷ്ട്രവിപണിയിൽ നിരവധി ആവശ്യക്കാരാണുള്ളത്. പാമ്പിനെ കൈവശം വെക്കുന്നത് പണവും സൗഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നരസിംഹഗഢ് ബസ് സ്റ്റാൻഡിൽവെച്ച് പാമ്പിനെ കൈമാറാമെന്ന് മൂന്നുപേർ ഫോണിൽ സംസാരിക്കുന്നത് പോലീസിന്റെ ഇൻഫോർമാരിൽ ഒരാൾ കേൾക്കുകയും അയാൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പാമ്പുമായെത്തിയ പവൻ നഗർ, ശ്യാം ഗുർജാർ എന്നിവരെ പിടികൂടുകയും പ്ലാസ്റ്റിക് കൂടിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ ഇവരിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. പാമ്പിന് 1.25കോടി രൂപയോളം വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. content highlights:red sand boa snake worth 1.25 crore rescued in madhyapradesh
from mathrubhumi.latestnews.rssfeed https://ift.tt/35cp6Bb
via IFTTT
0 അഭിപ്രായങ്ങള്‍