ശ്രീലങ്കയില്‍ കനത്ത മഴ; രണ്ടു മരണം, 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു

കൊളമ്പോ: കനത്ത മഴ നാശം വിതച്ച ശ്രീലങ്കയിൽ രണ്ട് മരണംറിപ്പോർട്ട് ചെയ്തു.ശക്തമായ മഴയിലും കാറ്റിലും 65,000 പേരാണ് ദുരിതത്തിലായിരിക്കുന്നത്. 17000ത്തോളം പേരെ മാറ്റിപാർപ്പിച്ചു. 13 ജില്ലകളിലായി 1500 വീടുകൾ നശിച്ചു. ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളിൽ രാഷ്ട്രപതി ഗോതബയ രാജപക്സെ തിങ്കളാഴ്ച സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ രാഷ്ട്രപതിഅവർക്കാവശ്യമായ ക്ഷേമപദ്ധതികൾ അവലോകനം ചെയ്തു. ദുരിതബാധിതർക്ക് വേണ്ട അടിയന്തരസഹായം നൽകാൻ സന്നദ്ധ പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനും ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നതിനുമായി നാവിക- വ്യോമ സേനകൾവിന്യസിച്ചിട്ടുള്ളതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും ശ്രീലങ്കയിലെ തെക്ക്, കിഴക്ക്, മധ്യ ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. Content Highlights: heavy rain in Sri Lanka, 2 were died, 17000 were evacuated

from mathrubhumi.latestnews.rssfeed https://ift.tt/36UhQeK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍