കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ-സാംസ്കാരിക പ്രവർത്തകരുടെ ലോങ് മാർച്ച്. സിനിമയിലെയും മറ്റു സാംസ്കാരിക മേഖലകളിലെയും പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. നടൻമാരായ ഷെയ്ൻ നിഗം, മണികണ്ഠൻ, സംവിധായകരായ കമൽ, ആഷിക് അബു, ഗീതു മോഹൻദാസ്, നടിമാരായ നിമിഷാ സജയൻ, റീമാ കല്ലിങ്കൽ, എഴുത്തുകാരായ ഉണ്ണി ആർ, എൻ എസ്മാധവൻ, സംഗീത സംവിധായകൻ ഷഹബാസ് അമൻ, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരൻ, സംവിധായിക അർച്ചന പദ്മിനി, ഛായാഗ്രഹകൻ വേണു തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. രാജേന്ദ്ര മൈതാനിയിൽ നിന്നു തുടങ്ങിയപ്രതിഷേധമാർച്ച് ഫോർട്ട് കൊച്ചിയിലാണ് അവസാനിക്കുന്നത്. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്നാണ് മാർച്ചിന്റെപ്രധാന മുദ്രാവാക്യം. പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നമാണെന്ന്സംവിധായകൻ ആഷിക് അബു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇതിൽനിന്ന്ആർക്കും മാറി നിൽക്കാൻ കഴിയില്ല. ഏതൊക്കെ തരത്തിൽ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നുംആഷിക് അബു പറഞ്ഞു. നമ്മുടെരാജ്യത്ത്കാര്യങ്ങൾ ശരിയായ രീതിയിലല്ല മുമ്പോട്ടു പോകുന്നതെന്നും അത് ശരിയാക്കുന്നതിനുവേണ്ടിയാണ്ഈ പ്രതിഷേധമെന്നും ഷെയ്ൻ നിഗം പറഞ്ഞു. Content Highlights :long march against citizenship amendment act ashiq abu shane nigam venu rima kallingal
from mathrubhumi.latestnews.rssfeed https://ift.tt/2ModFQB
via IFTTT
0 അഭിപ്രായങ്ങള്‍