17,226 റണ്‍സ്, 829 പുറത്താക്കലുകള്‍; രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ധോനി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ വർഷം നേട്ടങ്ങൾ ഓരോന്നായി സ്വന്തമാക്കുമ്പോഴും ക്രിക്കറ്റ് ലോകത്ത് ഒരാളുടെ അഭാവം ഇപ്പോഴും ചർച്ചയാകുന്നുണ്ട്. മാറ്റാരുമല്ല ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകൾ ഉയർത്തിയ മുൻ നായകൻ എം.എസ് ധോനി. ട്വന്റി 20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യൻസ് ട്രോഫി (2013) കിരീടങ്ങൾ ഇന്ത്യയ്ക്കായി നേടിത്തന്ന താരം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്ന് 15 വർഷം തികയുകയാണ്. 2004 ഡിസംബർ 23-ന് ബംഗ്ലാദേശിനെതിരെയായിരുന്നു ധോനി ഇന്ത്യയ്ക്കായി ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. ആദ്യ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായ ധോനിയുടെ അക്കൗണ്ടിൽ ഇന്ന് 17,266 റൺസുണ്ട്. മിന്നൽ സ്റ്റമ്പിങ്ങുകൾക്ക് പേരുകേട്ട ധോനി 15 വർഷത്തിനിടെ വിക്കറ്റിനു പിന്നിൽ 829 പുറത്താക്കലുകളും നടത്തി. പക്ഷേ 2019 ഏകദിന ലോകകപ്പിന്റെ സെമിയിൽ ന്യൂസീലൻഡിനോട് 18 റൺസിന് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീടിതുവരെ ധോനി ടീം ഇന്ത്യയുടെ ജേഴ്സി അണിഞ്ഞിട്ടില്ല. ഇന്ത്യയ്ക്കായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ട്വന്റി 20 മത്സരങ്ങളും ധോനി ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. Content Highlights:MS Dhoni Completes 15 Years In International Cricket

from mathrubhumi.latestnews.rssfeed https://ift.tt/2MjfnTa
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍