പൗരത്വ നിയമ ഭേദഗതി : സോഷ്യല്‍ മീഡിയ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ടുള്ള സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(India Supports CAA) എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിൻ. പൗരത്വ നിയമ ഭേദഗതി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയുള്ളതാണെന്നും അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയുന്നതിനുള്ളതല്ലെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച കൂടുതൽ ഉള്ളടക്കങ്ങൾക്കും, ഗ്രാഫിക്സിനും, വീഡിയോയ്ക്കുമായി നമോ ആപ്പിലെ ലോണ്ടീർ മൊഡ്യൂളിലെ വോയ്സ് സെക്ഷനിൽഹാഷ്ടാഗ് തിരയുക എന്ന നിർദേശത്തോടെയാണ് മോദി ക്യാമ്പയിന് തുടക്കം കുറിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. രാംലീല മൈതാനിയിൽ നടന്ന റാലിയിൽ സിഎഎ, എൻആർസി എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി മോദി വ്യക്തത വരുത്തിയിരുന്നു. തുടർന്ന് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിന് വേണ്ടി രാജ്യവ്യാപകമായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ബിജെപി ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. Content Highlights:PM Modi launches twitter campaign in support of CAA

from mathrubhumi.latestnews.rssfeed https://ift.tt/3692wLp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍