ബിജെപിക്ക് മുന്നില്‍ ഒരുദിവസം കൂടി; ഇനിയുമുണ്ടാകുമോ അര്‍ധരാത്രിയിലെ 'ഒളിപ്പോര്'?

മുംബൈ: മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ഹർജിയിൽ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചതോടെ ബിജെപിക്ക് ഒരു ദിവസത്തേക്കുകൂടി ആശ്വാസം. അജിത് പവാർ അടക്കമുള്ള എൻസിപി എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി ആവർത്തിക്കുമ്പോഴും നേരത്തെ അജിത് പവാറിനൊപ്പം പോയ മിക്ക എംഎൽഎമാരും എൻസിപി ക്യാമ്പിലേക്ക് തന്നെ തിരിച്ചെത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നത് വരെ ബിജെപിയും അജിത് പവാറും എന്തെല്ലാം അടവുനയങ്ങളും രഹസ്യനീക്കങ്ങളും നടത്തുമെന്ന് കണ്ടറിയണം. തിങ്കളാഴ്ച കേസിൽ വിധി പറയാതിരുന്നതോടെ രാഷ്ട്രീയനീക്കങ്ങൾക്കും ചർച്ചകൾക്കും അവർക്ക് ഒരുദിവസം കൂടി ലഭിച്ചിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിന് ഗവർണർ 14 ദിവസം നൽകിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നുമായിരുന്നു സുപ്രീംകോടതിയിൽ ബിജെപിക്കായി ഹാജരായ മുകുൾ റോത്തഗിയുടെ വാദം. ഗവർണറുടെ നടപടിയിൽ കോടതി ഇടപെടരുതെന്നും ആവശ്യമുയർന്നു. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബിജെപിക്ക് അടിയന്തരമായി വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടിവരും. നിലവിൽ എൻസിപിയിലെ എത്ര എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ബിജെപിനേതാക്കളാരുംകൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ നേരത്തെ അജിത് പവാറിനൊപ്പം പോയ അഞ്ച് എംഎൽഎമാരിൽ നാലുപേരും എൻസിപി ക്യാമ്പിൽ തിരിച്ചെത്തിയതായി എൻസിപിയും അവകാശപ്പെട്ടിരുന്നു.എന്നാൽ ഏവരെയും ഞെട്ടിച്ച് വൻ അട്ടിമറിയിലൂടെ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും ഭൂരിപക്ഷം തെളിയിക്കാൻഎന്ത് മാർഗം തേടുമെന്നതും പ്രവചനാതീതമാണ്. ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ശിവസേന,എൻസിപി,കോൺഗ്രസ് ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം. എന്നാൽ ഞായറാഴ്ച രാവിലെയാണ് ഇവരുടെ ഹർജി സുപ്രീംകോടതി പരിഗണിച്ചത്. പിന്നീട് കൂടുതൽ വാദം കേൾക്കാൻ തിങ്കളാഴ്ചയിലേക്ക് മാറ്റി. ഒടുവിൽ തിങ്കളാഴ്ച ഒന്നരമണിക്കൂറിലേറെ നീണ്ട വാദംകേൾക്കൽ പൂർത്തിയാക്കിയാണ് മൂന്നംഗ ബെഞ്ച് ഇടക്കാല വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചത്. Content Highlights:maharashtra political crisis; supreme court reserves order for tuesday, bjp gets one more day

from mathrubhumi.latestnews.rssfeed https://ift.tt/37BWGDm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍