കൊച്ചി:ശബരിമലപ്രവേശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നുംസർക്കാർ സംരക്ഷണം നൽകിയില്ലെങ്കിൽ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യം ഫയൽ ചെയ്യുമെന്നും ബിന്ദു അമ്മിണി. "ശബരിമലയ്ക്ക് പോകാനായി പുറപ്പെട്ടതിൽയാതൊരു വിധ ഗൂഢാലോചനയുമില്ല. ശബരിമലയ്ക്ക് പുറപ്പെടുന്നവർക്ക്എല്ലാ പിന്തുണയും നൽകുമെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചതാണ്. ആ തരത്തിൽ തൃപ്തി ദേശായി എന്നോട് സഹായം ആവശ്യപ്പെട്ടു. ഞാൻ അവരുടെ കൂടെ വന്നു", ബിന്ദു അമ്മിണി പറഞ്ഞു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് ബിന്ദുവിനെ പോലീസ് കൊണ്ടുപോകുമ്പാഴായിരുന്നു പ്രതികരണം. അതേസമയം ശബരിമലയ്ക്ക് പോകാൻ സംഘത്തിന് സുരക്ഷ നൽകില്ലെന്ന്പോലീസ് വ്യക്തമാക്കി. ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടിരിക്കുന്ന സാഹചര്യത്തിൽ സംരക്ഷണം നൽകാനാവില്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സംരക്ഷണം നൽകാനാവില്ലെന്നും അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്പോകാനുള്ള സംരക്ഷണം നൽകാമെന്നും കമ്മീഷണർ അറിയിച്ചു. content highlights:Bindu Ammini response on Sabarimala Review verdict and state government stand
from mathrubhumi.latestnews.rssfeed https://ift.tt/33oujVD
via IFTTT
0 അഭിപ്രായങ്ങള്‍