മഞ്ജു വാര്യരുടെ പരാതിയില്‍ വി.എ.ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

പാലക്കാട്: നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഓഫീസിലും പൊലീസ് റെയ്ഡിനെത്തി. ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യും. ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നൽകിയത്. തൃശ്ശൂർ ഈസ്റ്റ് പോലീസാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ശ്രീകുമാറിൽ നിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. ശ്രീകുമാറിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും മഞ്ജുവിന്റെ പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമാണ കാലം മുതൽ ശ്രീകുമാറിന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. എന്നാൽ മഞ്ജുവിന്റെ ആരോപണങ്ങൾക്കെതിരേ ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. മഞ്ജുവിനെതിരേ രൂക്ഷവിമർശനങ്ങളാണ് ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാറിന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിലും മഞ്ജു വാര്യർ ആയിരുന്നു നായിക. Content Highlights :Police Raid At VA Shrikumars House On Manju Warriers Complaint

from mathrubhumi.latestnews.rssfeed https://ift.tt/2pYePtV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍