മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് എൻസിപി നേതാവ് അജിത് പവാർ. ഉദ്ധവിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയുടെസമസ്തമേഖലയിലും വികസനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച ബിജെപി നേതാവ് പൂനം മഹാജൻ ത്രികക്ഷി സർക്കാരിനെ പരിഹസിക്കാനും മറന്നില്ല. മൂന്നുചക്രമുള്ള വണ്ടി എത്രദൂരം മുന്നോട്ടുപോകുമെന്ന് നോക്കാമെന്നും ശരദ് പവാർ മാത്രമാണ് ഈ സഖ്യത്തിന്റെ പിന്നിലെന്നും അവർ പറഞ്ഞു. ഈ സർക്കാരിൽ കോൺഗ്രസിന് പത്തുശതമാനം പോലും പങ്കില്ലെന്നും അവർ എല്ലാം ഡൽഹിയിൽ ഇരുന്ന് വീക്ഷിക്കുകയായിരുന്നെന്നും പൂനം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകിട്ടാണ്ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെസത്യപ്രതിജ്ഞ ചെയ്തത്. ദാദറിലെ ശിവജി പാർക്കിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോൺഗ്രസിൽനിന്ന് ബലാസാഹേബ് തോറത്ത്, നിതിൻ റാവത്ത് എന്നിവരും എൻസിപിയിൽനിന്ന് ജയന്ത് പാട്ടീൽ, ചഗ്ഗൻ ബുജ്ബാൽ എന്നിവരും ശിവസേനയിൽനിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. Content Highlights:ajit pawar and bjp leader poonam mahajan congratulates uddhav thackeray
from mathrubhumi.latestnews.rssfeed https://ift.tt/2L4k9TX
via IFTTT
0 അഭിപ്രായങ്ങള്‍