ഡാറ്റാ സുരക്ഷാ നിയമം ഉടന്‍ കൊണ്ടുവരണമെന്ന് കെ.കെ രാഗേഷ് എംപി രാജ്യസഭയില്‍

ന്യൂഡൽഹി: സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ഡാറ്റാ സുരക്ഷാ നിയമം അടിയന്തിരമായി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കെ.കെ രാഗേഷ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017ൽ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച് വിധിച്ചതാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇതുസംബന്ധിച്ച കരട് ബിൽ കേന്ദ്രസർക്കാറിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും ന്യായാധിപന്മാരുടെയും മറ്റും ഫോൺരേഖകൾ ചോർത്തുകയാണ്. വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് മെയ്-സെപ്തംബർ മാസങ്ങളിൽ ഫെയ്സ്ബുക്ക്കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാർ മറച്ചുവെച്ചത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് സോഫ്റ്റ് വെയർ സർക്കാരുകൾക്കോ സർക്കാർ ഏജൻസികൾക്കോ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ചാര സോഫ്റ്റ് വെയർ ഉടമകളായ ഇസ്രയേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ സോഫ്റ്റ് വെയർ വാങ്ങി വിവരം ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്നും കെ.കെ രാഗേഷ് എംപി പറഞ്ഞു. Content Highlights:Rajyasabha-K K Rageshs MP Calling Attention to Pegasus Spyware

from mathrubhumi.latestnews.rssfeed https://ift.tt/2DskM5q
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍