സെഞ്ചുറിയുമായി വാര്‍ണറും ലബൂഷെയ്‌നും; ഓസീസിന് മുന്നില്‍ പകച്ച് പാക് ബൗളിങ്

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിലകിട്ടാതെ പാകിസ്താൻ. ഡേവിഡ് വാർണറുടെയും (166*) മാർനസ് ലബൂഷെയ്നിന്റെയും (126*) സെഞ്ചുറി മികവിൽ ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യദിനം കളിയവസാനിക്കുമ്പോൾ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു. ആദ്യടെസ്റ്റിലും വാർണറും ലബൂഷെയ്നും സെഞ്ചുറി നേടിയിരുന്നു. ജോ ബേൺസിന്റെ (8) വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് നഷ്ടമായത്. സ്കോർ ബോർഡിൽ എട്ടു റൺസെത്തിയപ്പോഴേക്കും ബേൺസിനെ നഷ്ടമായെങ്കിലും പിന്നീട് പാകിസ്താന് സന്തോഷിക്കാനുള്ള അവസരങ്ങൾ ഓസീസ് നൽകിയില്ല. രണ്ടാം വിക്കറ്റിൽ ചേർന്ന വാർണറും ലബൂഷെയ്നും ഇതുവരെ 294 റൺസെടുത്തു. പാകിസ്താനെതിരേ രണ്ടാം വിക്കറ്റിൽ ഓസീസിന്റെ ഉയർന്ന കൂട്ടുകെട്ടും അഡ്ലെയ്ഡിലെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണിത്. 228 പന്ത് നേരിട്ട വാർണർ 19 ഫോർ നേടി. 205 പന്ത് നേരിട്ട ലബൂഷെയ്ൻ 17 ഫോർ കണ്ടെത്തി. മഴമൂലം ആദ്യദിനം 73 ഓവർ മാത്രമാണ് എറിഞ്ഞത്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് തോൽവി വഴങ്ങിയ പാകിസ്താന് പരമ്പരയിൽ പിടിച്ചുനിൽക്കാൻ വിജയം അനിവാര്യമാണ്. Content Highlights: Australia vs Pakistan Test Cricket David Warner Century

from mathrubhumi.latestnews.rssfeed https://ift.tt/2qWgSzf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍