യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം: ശനിയാഴ്ച കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെയടക്കം മർദിച്ച സംഭവത്തിൽ കോൺഗ്രസ് ശനിയാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. സിപിഎമ്മിന്റെ ബലത്തിൽ എസ്എഫ്ഐ നടത്തുന്ന ആക്രമണത്തിനെതിരെ ശനിയാഴ്ച വൈകീട്ട് മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ആഹ്വാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കേരളത്തിലെ കോളേജുകളെ ഗുണ്ടകളേയും അധോലോകനായകന്മാരെയും വളർത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിരപരാധിയായ കെ.എസ്.യു പ്രവർത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗിച്ച് ക്രൂരമായിട്ടാണ് മർദ്ദിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് കോളേജ് അധികൃതകരുടേത്. അക്രമികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ല. കലാലയങ്ങളിൽ സി.പി.എം പിന്തുണയോടെ നടത്തുന്ന കാടത്തമാണിതെന്നും കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. Content Highlights:university college sfi attack; congress calls statewide protest on saturday

from mathrubhumi.latestnews.rssfeed https://ift.tt/2R2jruf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍