ലണ്ടൻ: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്. പ്രീമിയർ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനത്തെ തുടർന്നാണ് നടപടി. വ്യാഴാഴ്ച യൂറോപ്പ ലീഗിൽ ആഴ്സനൽ എൻട്രാക്ട് ഫ്രാങ്ക്ഫുർടിനോട് (2-1) തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഉനായി എംറിയെ പുറത്താക്കിയത്. മുൻതാരം ഫ്രെഡ്ഡി ലുങ്ബർഗിന് താത്കാലിക പരിശീലകന്റെ ചുമതല നൽകിയിട്ടുണ്ട്. 2018-ലാണ് എംറി പി.എസ്.ജി.യിൽനിന്ന് ആഴ്സനലിലെത്തിയത്. എന്നാൽ, ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാൻ 48-കാരനായില്ല. കഴിഞ്ഞവർഷത്തെ യൂറോപ്പ ലീഗിൽ ആഴ്സനലിനെ റണ്ണേഴ്സപ്പാക്കിയതാണ് മികച്ച നേട്ടം. സ്പാനിഷുകാരനായ എംറി സെവിയ, പി.എസ്.ജി., വലൻസിയ, സ്പാർട്ടാക് മോസ്കോ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. വോൾവ്സിന്റെ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ, മാഞ്ചെസ്റ്റർ സിറ്റിയുടെ സഹപരിശീലകൻ മൈക്കൽ അർട്ടേട്ട, ടോട്ടനത്തിന്റെ മുൻപരിശീലകൻ മൗറീസിയോ പൊച്ചേറ്റിനോ എന്നിവരാണ് പകരക്കാരുടെ പട്ടികയിൽ. Content Highlights: Arsenal Sack Unai Emery Europa League Loss
from mathrubhumi.latestnews.rssfeed https://ift.tt/2pZ4yh4
via IFTTT
0 അഭിപ്രായങ്ങള്‍