മുംബൈ: ത്രികക്ഷി സഖ്യത്തിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചുമതലയേറ്റു. കഴിഞ്ഞദിവസം ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറുമാണ് തിങ്കളാഴ്ച രാവിലെ ചുമതലയേറ്റയത്. ശനിയാഴ്ച രാവിലെയാണ് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസും എൻ.സി.പി. നേതാവ് അജിത് പവാറും അപ്രതീക്ഷിത നീക്കങ്ങളിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉൾപ്പെടെയുള്ള എൻ.സി.പി. എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചായിരുന്നു ബി.ജെ.പി.യുടെ നീക്കം. അതേസമയം, ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞക്കെതിരെയും ഗവർണറുടെ നടപടികൾക്കെതിരെയും ത്രികക്ഷി സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. Content Highlights:maharashtra cm devendra fadnavis and deputy cm ajit pawar taken their charges
from mathrubhumi.latestnews.rssfeed https://ift.tt/2rkjTcu
via IFTTT
0 അഭിപ്രായങ്ങള്‍