സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം അപകടത്തില്‍ മരിച്ചു

കൊല്ലം: സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തിൽ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനിൽ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെഞ്ഞാറമ്മൂട് നടന്ന വോളിബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. നിലമേൽ എൻ.എസ്.എസ് കോളേജ് മൂന്നാം വർഷ ചരിത്ര വിദ്യാർഥിയായിരുന്നു.വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം. Content Highlights: State Volleyball Player JS Sreeram killed in Accident

from mathrubhumi.latestnews.rssfeed https://ift.tt/33fHkB3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍