ബിജെപിയുടെ ഓപ്പറേഷന്‍ താമര നടപ്പിലാക്കിയത് ആ 'നാലുപേര്‍'; ഗുരുതര ആരോപണവുമായി ശിവസേന

മുംബൈ: രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി ശിവസേന. സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, പോലീസ് എന്നിവർ ചേർന്നാണ് ബി.ജെ.പിയുടെ ഓപ്പറേഷൻ താമര നടപ്പിലാക്കിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. പക്ഷേ, അതൊന്നും മഹാരാഷ്ട്രയിൽ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ ഭൂരിപക്ഷമുണ്ടെങ്കിൽ എന്തിനാണ് ഓപ്പറേഷൻ താമരയുടെ ആവശ്യമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച ഗവർണറെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ബി.ജെ.പി. കഴിഞ്ഞദിവസം ഡൽഹിയിലേക്ക് കൊണ്ടുപോയ നാല് എം.എൽ.എമാരും തിരിച്ചെത്തിയതായി എൻ.സി.പി. നേതാക്കൾ അറിയിച്ചു. 54 എംഎൽഎമാരിൽ 53 പേരും തങ്ങൾക്കൊപ്പമുണ്ടെന്നും എൻ.സി.പി. അവകാശപ്പെട്ടു. Content Highlights:shivsena leader sanjay raut says bjp carried out operation lotus by cbi,ed,income tax and police

from mathrubhumi.latestnews.rssfeed https://ift.tt/2QPim8W
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍