ന്യൂഡൽഹി: ഇന്ത്യക്കാരെയുൾപ്പടെ ബാധിക്കുന്ന പെഗാസസ് സ്പൈവെയർ ആക്രമണം സംബന്ധിച്ച വിവാദത്തിൽ രാജ്യസഭയിൽ സർക്കാരിനെതിരെ ചോദ്യശരങ്ങളെയ്ത് പ്രതിപക്ഷം. പെഗാസസ് സ്പൈവെയർ നിർമാതാക്കളായ ഇസ്രായേലി സ്ഥാപനം എൻഎസ്ഒ ഗ്രൂപ്പിനെതിരെ സർക്കാർ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചോദിച്ചു. വാട്സാപ്പ്ഹാക്കിങ് കേസിൽ മൂന്ന് സാധ്യതകളാണുള്ളതെന്ന് ദിഗ്വിജയ് സിങ് ചൂണ്ടിക്കാട്ടി. ഒന്ന് സർക്കാർ നിയമപരമായി രഹസ്യനിരീക്ഷണം നടത്തി. രണ്ടാമത്തേത്, സർക്കാരിന്റെ അറിവോടെയല്ലാതെ നിയമവിരുദ്ധമായി രഹസ്യ നിരീക്ഷണം നടന്നു. മൂന്നാമത്തേത് സർക്കാർ നേരിട്ട് നിയമവിരുദ്ധമായി രഹസ്യ നിരീക്ഷണം നടത്തി. സംഭവം അന്വേഷിക്കാൻ ഒരു സംയുക്ത പാർലമെന്ററി സമിതിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം രാജ്യ സഭയിൽ ആവശ്യപ്പെട്ടു. സർക്കാരോ ഏതെങ്കിലും സർക്കാർ ഏജൻസികളോ നിരീക്ഷണത്തിനായി പെഗാസസ് സോഫ്റ്റ് വെയർ നിയമപരമായി വാങ്ങിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ ലംഘനമാണതെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന് ഇതിൽ പങ്കില്ലെങ്കിൽ, എൻഎസ്ഓ ഗ്രൂപ്പ് സ്വന്തമായി രഹസ്യ നിരീക്ഷണം നടത്തിയതായി കരുതണം. അപ്പോൾ അത് ഒരു രാജ്യസുരക്ഷാ പ്രശ്നമായി മാറുമെന്നുംസിങ് പറഞ്ഞു. ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ വാട്സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ കാർ മോഷ്ടിക്കപ്പെട്ടതിന് പോലീസ് കള്ളനെ പിടിക്കാൻ പോവുന്നതിന് പകരം കാറിന്റെ ഉടമയെ ചോദ്യംചെയ്യുന്നതിന് തുല്യമാണ് ഇതെന്ന് ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി.ഇന്ത്യയിൽ ആരെയല്ലാം പെഗാസസ് ആക്രമണം ബാധിച്ചിട്ടുണ്ടെന്നും. ബാധിക്കപ്പെട്ടവരുടെ വിവരങ്ങൾ വാട്സാപ്പ് കൈമാറിയിട്ടുണ്ടോ എന്നും കോൺഗ്രസ് ചോദിച്ചു. ഇസ്രായേൽ പ്രതിരോധ വകുപ്പ് സൈബർ ആയുധമെന്നവിഭാഗത്തിൽ ഉൾപ്പെടുത്തിയ പെഗാസസ് സ്പൈവെയർ അനുവാദമില്ലാതെ വിൽക്കാൻ സാധിക്കില്ലെന്നാണ് വിവരം. തീവ്രവാദവും സമാനമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിന് സർക്കാരുകൾക്കും നിയമനിർവഹണ ഏജൻസികൾക്കും മാത്രമാണ് പെഗാസസ് വിൽക്കാറുള്ളത് എന്നാണ് എൻഎസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത്. അതേസമയം, സ്പൈവെയറുമായി ബന്ധപ്പെട്ടപ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ ഐടി മന്ത്രി തയ്യാറായില്ല. അനുവാദമില്ലാതെ ഒരു നുഴഞ്ഞുകയറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.സ്വകാര്യത മൗലികാവകാശമാണെന്നാണ് സുപ്രീംകോടതി വിധി. എന്നാൽ തീവ്രവാദികൾക്കും അഴിമതിക്കാർക്കും സ്വകാര്യതയ്ക്കുള്ള അവകാശം പ്രതീക്ഷിക്കാനാവില്ല-അദ്ദേഹം പറഞ്ഞു. Content Highlights:pegasus spyware whatsapp hacking oppostion grills government in rajyasabha
from mathrubhumi.latestnews.rssfeed https://ift.tt/2LlhgOX
via IFTTT
0 അഭിപ്രായങ്ങള്‍