ചെന്നൈയിന്‍-ഒഡിഷ മത്സരം സമനിലയില്‍

ചെന്നൈ: ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്.സി.യും ഒഡിഷ എഫ്.സി.യും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടുകയായിരുന്നു. രണ്ടുതവണ മുന്നിൽ നിന്ന ശേഷമായിരുന്നു ചെന്നൈയിൻ സമനില വഴങ്ങിയത്. ചെന്നൈയിനായി നെരിജസ് വൽസ്കിസ് (51, 71) ഇരട്ടഗോൾ നേടി. സിസ്കോ ഹെർണാണ്ടസ് (54), അരിഡൊ സന്റാന (82) എന്നിവരുടെ വകയായിരുന്നു ഒഡിഷയുടെ ഗോളുകൾ. ആറ് മത്സരങ്ങളിൽ ആറ് പോയന്റുള്ള ഒഡിഷ ലീഗിൽ ആറാം സ്ഥാനത്താണ്. അഞ്ച് പോയന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും. Content Highlights: ISL 2019 Chennaiyin FC vs Odisha FC

from mathrubhumi.latestnews.rssfeed https://ift.tt/2XU5Kit
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍