അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് യു.പി സുന്നി വഖഫ് ബോര്‍ഡ്

ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല. സുന്നി വഖഫ് ബോർഡ് യോഗമാണ് ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്തത്. അതേസമയം യോഗതീരുമാനത്തിനെതിരെ ഒരു ബോർഡംഗം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തർക്കഭൂമിയുടെ കാര്യത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി സുന്നി വഖഫ് ബോർഡ് വ്യക്തമാക്കിയിട്ടുമില്ല. അയോധ്യ- ബാബറി തർക്കത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് പ്രധാന കക്ഷിയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ പുനഃപരിശോധനാ ഹർജി നൽകുന്നതിനെതിരെ സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫറൂഖി രംഗത്ത് വന്നിരുന്നു. എന്നാൽ മറ്റ് ബോർഡംഗങ്ങൾ ചെയർമാന്റെ നിലപാടിന് വിരുദ്ധമായ പരാമർശങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ഇന്നു ചേർന്ന ബോർഡ് യോഗത്തിലാണ് പുനഃപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് ഭൂരിപക്ഷ തീരുമാനമുണ്ടായത്. അതേസമയം അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതി വിധിക്കെതിരെ പുനഃുപരിശോധനാ ഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. തർക്ക സ്ഥലത്തിന് പകരമായി അയോധ്യയിൽ പള്ളി നൽകുന്ന ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് വ്യക്തിനിയമ ബോർഡിന്റെ നിലപാട്. Content Highlights:U.P Sunni Waqf Board decides not to review Ayodhya verdict

from mathrubhumi.latestnews.rssfeed https://ift.tt/2XLX4um
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍