കൊച്ചി: ശബരിമല സന്ദർശനത്തിന് എത്തുന്ന വിവരം മുൻകൂട്ടിഅറിയിച്ചിരുന്നതായിതൃപ്തി ദേശായി. മുഖ്യമന്ത്രിയെഇക്കാര്യം അറിയിച്ചിരുന്നതായാണ്തൃപ്തി വ്യക്തമാക്കിയത്. സഹകരിക്കണമെന്ന പോലീസ് അഭ്യർഥനയോട്, തങ്ങൾ സഹകരിക്കുന്നുണ്ടല്ലോ എന്നായിരുന്നു തൃപ്തിയുടെ മറുപടി. ചൊവ്വാഴ്ച രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദർശനത്തിന് എത്തിയത്. എന്നാൽ ദർശനത്തിന് സംരക്ഷണം നൽകാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന്,സംരക്ഷണംനൽകാനാകില്ലെന്നത് രേഖാമൂലം എഴുതി നൽകിയാൽ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ രേഖാമൂലം മറുപടി നൽകുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടർന്ന് സംരക്ഷണം നൽകാനാകില്ലെന്ന കാര്യം എഴുതിനൽകാമെന്ന് സംസ്ഥാന അറ്റോർണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാൽ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നൽകും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാൽ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതേസമയം തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയം സർക്കാരിനുണ്ടോയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആർ.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിൽ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ കാര്യം കേരളത്തിലെ ഒരു മാധ്യമം മാത്രമാണറിഞ്ഞത് ഇതിനെല്ലാം പിന്നിൽ വ്യക്തമായ അജണ്ടയും ഗൂഢാലോചനയുമുണ്ടെന്നുമാണ്കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. content highlights:we informed chied minister trupti desai on sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2DigDRz
via IFTTT
0 അഭിപ്രായങ്ങള്‍